SignIn
Kerala Kaumudi Online
Saturday, 26 September 2026 5.32 AM IST

മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

dinesh
ദിനേശ്

ആലപ്പുഴ: മകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ. ചെറിയനാട് ആലക്കോട്ട് കോടംപറമ്പിൽ വീട്ടിൽ ദിനേശിനെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തി മകനോടൊപ്പം താമസിക്കുകയായിരുന്നു ദിനേശൻ.ബുധനാഴ്ച ഉച്ചയോടെ മകനുമായി വഴക്കു കൂടിയ പ്രതി കൈയിൽ കരുതിവച്ചിരുന്ന കത്തികൊണ്ട് ഇടതു വാരിയെല്ലിന് കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ,​ മാന്നാർ സർക്കിൾ ഇൻസ്പക്ടർ അജീബിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനന്തു, സീനിയർ സി.പി.ഒ ജയപ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ശരത്ത്, ഫ്രാൻസിസ് സേവ്യർ, കണ്ണൻ, രാജേഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് ബന്ധുവിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകൻ അപകടനില തരണം ചെയ്തിട്ടില്ല. പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CRIMENEWS, ARREST, ALAPPUZHA NEWS, ALAPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY