
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 2801-ാം പെരിങ്ങാല നോർത്ത് ശാഖയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടയം കുറിച്ചി കച്ചേരി വില്ലേജിൽ തിരുവാതിരയിൽ ബിനു (മൊട്ടബിനു) ആണ് പൊലീസ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഗുരുമന്ദിരത്തിന്റെ തിടപ്പള്ളി കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. വഞ്ചികളും നിലവിളക്കും ഉൾപ്പെടെയാണ് മോഷ്ടിച്ചത്. ഏകദേശം കാൽലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശാഖാഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |