SignIn
Kerala Kaumudi Online
Monday, 26 October 2026 5.15 AM IST

8 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

ganjave

അങ്കമാലി: എട്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജോയ്‌നൽ അബേദിനെ (31) അങ്കമാലിയിൽ നിന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ബംഗളൂരു വഴി ടൂറിസ്റ്റ് ബസിൽ അങ്കമാലിയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 240 കിലോ കഞ്ചാവാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY