SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.40 AM IST

സഹോദരങ്ങളെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

prathi

ആറ്റിങ്ങൽ: സഹോദരങ്ങളായ ഓട്ടോ ഡ്രൈവർമാരെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ മുഖ്യപ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. ആറ്റിങ്ങൽ കരിച്ചിൽ സ്വദേശി അനീഷാണ് പിടിയിലായത്.

ആറ്റിങ്ങൽ സ്റ്റേഷന് സമീപത്തുള്ള ബിവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യമെടുക്കുന്നതുമായി ബന്ധപ്പെട്ട് അനീഷും സംഘവും പെരുംകുളം സ്വദേശികളായ അരുൺ,​കിരൺ എന്നിവരുമായി തർക്കമുണ്ടായി. ഇതിന്റെ വിരോധത്തിന്റെ പേരിലാണ് അനീഷും കൂട്ടാളികളായ മറ്റ് പ്രതികളും ചേർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്‌തത്.

ഒന്നാം പ്രതി അനീഷ് കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വഴക്ക് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷ് ഇവരെ തന്ത്രപൂർവം ഇയാളുടെ വീടിനടുത്തുള്ള ബാബു എന്നയാളുടെ വീട്ടിൽ മദ്യപിക്കാൻ വിളിച്ചുവരുത്തി. മദ്യം കൊടുത്തശേഷമാണ് ഇവരെ ആക്രമിച്ചത്. മറ്റ് പ്രതികളെ

കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡിവൈ.എസ്.പി അജി ചന്ദ്രൻ നായർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ആറ്റിങ്ങൽ സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജേഷ് വി കെ,സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ.എസ്,സലിം, എ എസ്.ഐ ജ്യോതിഷ് കുമാർ,മുരളീധരൻ പിള്ള,പൊലീസുകാരായ മഹേഷ്,അരുൺ നിതിൻ,വിഷ്ണു,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY