ലുധിയാന: ഇഷ്ടപ്പെട്ട വാഹനം വാങ്ങി നൽകിയില്ലെന്ന പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി 28കാരിയായ യുവതിയുടെ പരാതി. പഞ്ചാബിലെ ലൂധിയാനയിലാണ് സംഭവം. സമരാള ചൗക്കിൽ സ്വന്തമായി സലൂൺ നടത്തുന്ന ട്വിങ്കിൾ എന്ന യുവതിയാണ് ഭർത്താവിനെതിരെ ജഗത്പുരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭർത്താവ് തന്നെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും യുവതി പൊലീസ് സ്റ്റേഷനിൽ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ആദ്യം ഥാർ വാഹനവും പിന്നീട് ബൈക്കും വാങ്ങി നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടത്. തന്നേക്കാൾ കൂടുതൽ വരുമാനം സലൂണിൽ നിന്ന് ലഭിക്കുന്നുണ്ടല്ലോ പിന്നെന്തുകൊണ്ട് വാഹനം വാങ്ങിനൽകുന്നില്ല എന്ന് ചോദിച്ചായിരുന്നു തർക്കം ആരംഭിച്ചത്. ഭർത്താവിന്റെ മർദ്ദനത്തിൽ നിന്ന് രക്ഷനേടാൻ ആദ്യം അയൽ വീട്ടിലേക്ക് ഓടി. എന്നാൽ പിന്നാലെയെത്തിയ ഭർത്താവ് റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നത് കണ്ട അയൽവാസികൾ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.
നേരത്തെ വാഹനം ആവശ്യപ്പെട്ടുള്ള തർക്കം മദ്ധ്യസ്ഥൻ വഴി പരിഹരിച്ചിരുന്നെങ്കിലും ബൈക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച് ഭർത്താവ് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്ന് ട്വിങ്കിൾ പറഞ്ഞു. 2025 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ആദ്യവിവാഹത്തിൽ ട്വിങ്കിളിന് ഏഴ് വയസുള്ള ഒരു മകനുണ്ട്. സംഭവത്തിൽ യുവതിയുടെ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഹൈബോവാൾ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്‌പെക്ടർ ജസ്വീർ സിംഗ് അറിയിച്ചു.
A 28-year-old woman in Ludhiana, Punjab, reported her husband brutally assaulted her for refusing to buy him a new vehicle. Twinkle, a salon owner, submitted CCTV footage to police showing the attack. The dispute escalated over demands for a Thar and motorcycle. Neighbors intervened during the roadside assault. Police are awaiting her medical report.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |