SignIn
Kerala Kaumudi Online
Sunday, 25 October 2026 10.38 PM IST

28കാരിയുമായി താമസം,​ ഗർഭിണിയായപ്പോൾ ബന്ധം ഉപേക്ഷിച്ചു; സിഐക്ക് സസ്പെൻഷൻ

READ ENGLISH VERSION
ci-
സി.ഐ ടി.കെ. വിനോദ് കൃഷ്ണൻ

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ ബന്ധം അവസാനിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സി.ഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ ക്രൈംറെക്കോഡ്‌സ് ബ്യൂറോ സി.ഐ ടി.കെ. വിനോദ് കൃഷ്ണനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സി.ഐയും 28കാരിയായ യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗാദ്നം നൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവതി ഗർഭിണിയായതോടെ വിനോദ് കൃഷ്ണൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐ.ജി ആണ് നടപടിയെടുത്തത്. ​ഇ​ല​വും​തി​ട്ട​ ​സി.​ഐ​ ​ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ​വി​നോ​ദ് ​കൃ​ഷ്ണ​ ​യു​വ​തി​യു​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​യ​ത്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​ഇ​യാ​ൾ​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​സ്ഥ​ലം​മാ​റ്റം​ ​ല​ഭി​ച്ചി​രു​ന്നു.​ ​യു​വ​തി​യെ​ ​അ​വി​ടേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​ ​ഒ​പ്പം​ ​താ​മ​സി​പ്പി​ച്ചു.​ ​കേ​സ​ന്വേ​ഷ​ണ​ത്തി​ന് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പോ​യ​പ്പോ​ഴും​ ​ഒ​പ്പം​കൂ​ട്ടി.​ ​ഇ​തി​നി​ടെ​യാ​ണ് ​താ​ൻ​ ​ഗ​ർ​ഭി​ണി​യാ​യ​തെ​ന്ന് ​യു​വ​തി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​സി.​ഐ​യ്ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സ് ​എ​ടു​ക്കേ​ണ്ടെ​ന്ന് ​യു​വ​തി​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ന​ൽ​കി​യ​ ​മൊ​ഴി​യി​ൽ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​ ​കേ​സ് ​എ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CI SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY