കോഴിക്കോട്: സർക്കാർ ജുവനൈൽ ഹോമിലുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കെയർടേക്കർ അറസ്റ്റിൽ. കോഴിക്കോട് ചെലവൂർ സ്വദേശി പാറങ്ങോട്ട് വീട്ടിൽ അയൂബ് (56) ആണ് പിടിയിലായത്. ചേവായൂർ പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. ഹോമിൽ കഴിഞ്ഞിരുന്ന പന്ത്രണ്ട് വയസുകാരനെ ഇയാൾ നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ക്രൂരത പുറത്താവുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ പ്രതി ദിവസങ്ങൾക്ക് മുൻപ് ഒളിവിൽ പോയിരുന്നു.
പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ മറ്റ് വഴികളില്ലാതെ ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അയൂബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കർ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. സ്ഥാപനത്തിലെ മറ്റ് കുട്ടികളെയും ഇയാൾ സമാനമായ രീതിയിൽ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |