
ചെറുവത്തൂർ: മിസ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തിൽ ചെറുവത്തൂരിൽ ചേർന്ന കനൽ കാസർകോട് സാംസ്കാരിക വേദി പ്രധാന ഭാരവാഹികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിലെ നാടകത്തിൽ ജയിലിൽ നഗ്നയാക്കി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സ്നേഹലത റെഡിയെ അവതരിപ്പിച്ച ചിന്നു ചിലങ്കയെ നഗ്നതാ പ്രദർശനം എന്നാക്ഷേപിച്ച് അപകീർത്തിപ്പെടുത്താനുള്ള നീക്കം ബോധപൂർവ്വമാണ്. നടിയുടെ അഭിനയമല്ല, മറിച്ച് രാജ്യത്തെ ഭരണകൂട ഭീകരത വെളിവാക്കുന്ന വർത്തമാനകാല യാഥാർത്ഥ്യവും ചരിത്രത്തിന്റെ പശ്ചാത്തലവും ചിത്രീകരിക്കുന്ന വ്യക്തമായ രാഷ്ട്രീയ പ്രമേയമാണ് വിമർശകരെ ചൊടിപ്പിച്ചതെന്നും നടപടിയെ അപലപിച്ച കനൽ യോഗം ചൂണ്ടികാണിച്ചു.
വൈസ് പ്രസിഡന്റ് പി.പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സി. അംബുരാജ് നീലേശ്വരം, അഡ്വ. ജയരാജ് തുരുത്തി, പാട്ടത്തിൽ രാമചന്ദ്രൻ, മൃദുല ബായി മണ്ണൂർ, പി.വി ചന്ദ്രൻ, മുരളി ആണൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഉദിനൂർ സുകുമാരൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |