SignIn
Kerala Kaumudi Online
Monday, 24 August 2026 3.18 AM IST

റെയിൽവേ സ്റ്റേഷനിൽ മോഷണം: ചെന്നൈ സ്വദേശി അറസ്റ്റിൽ

viji

കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശി ട്രെയിൻ യാത്രക്കാരിൽ നിന്ന് കവർ‌ന്ന മൊബൈൽ ഫോണുകളുമായി ആർ.പി.എഫിന്റെ പിടിയിലായി. ഗ്രേറ്റർ ചെന്നൈ അണ്ണാനഗർ ചെമ്മാനഞ്ചേരി സ്വദേശി വിജിയെയാണ് (45) നോർത്ത് ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത് എറണാകുളം റെയിൽവേ പൊലീസിന് കൈമാറിയത്.

നോർത്ത് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം കിടന്നുറങ്ങിയ കൊല്ലം പത്തനാപുരം സ്വദേശി അഭിഷേകിന്റെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളാണ് കവർന്നത്. ശനി പുലർച്ചെയായിരുന്നു സംഭവം. പരാതിയെ തുടർന്ന് ആർ.പി.എഫ് നടത്തിയ തെരച്ചിലിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

2025 ൽ കോൺവെന്റ് ജംഗ്ഷനിൽ നിന്ന് മോഷണ സാധനങ്ങളുമായി എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത കുറ്റവാളിയാണ്. എറണാകുളം ബെനഡിക്റ്റ് റോഡിലെ വീട്ടിൽ നിന്ന് കവർന്ന വീട്ടുപകരങ്ങളുമായി നോർത്ത് പൊലീസും പിടികൂടിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY