SignIn
Kerala Kaumudi Online
Sunday, 23 August 2026 2.25 AM IST

പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 3 വർഷം കഠിനതടവ്

aa

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 3 വർഷം കഠിനതടവും 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധികതടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം സുരേഷാണ് ശിക്ഷ വിധിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12 വയസ് പ്രായമുള്ള കുട്ടിയെ തയ്യൽകട നടത്തുന്ന പ്രതിയായ കെ. ഗോപാലകൃഷ്ണൻ (58), യൂണിഫോം തയ്ക്കാൻ കൊടുക്കാൻ പോയ സ്കൂൾ ഡ്രെസ്സിന്റെ അളവ് എടുക്കുന്ന സമയം ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ഗംഗാധരൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY