SignIn
Kerala Kaumudi Online
Saturday, 11 July 2026 3.10 PM IST

പാലക്കാട്ട് അതിക്രൂര കൊലപാതകം; വൃദ്ധയെ ഡ്രമ്മിലിട്ട് കത്തിച്ചു, മൃതദേഹം ചാക്കിലാക്കി കുഴിച്ചുമൂടി, പ്രതിപ്പട്ടികയിൽ 17കാരനും

READ ENGLISH VERSION
palakkad-murder
പ്രതീകാത്മക ചിത്രം

പാലക്കാട്: മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. അട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് (66) പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ജൂൺ പത്ത് മുതൽ സരസമ്മാളിനെ കാണാനില്ലായിരുന്നു. തുടർന്ന് ജൂൺ 12ന് മകൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് യുവാക്കളിലേക്കെത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ മോഷ്‌‌ടിക്കാനാണ് പ്രതികൾ എത്തിയത്. കവർച്ചയ്‌ക്കിടെയായിരുന്നു കൊലപാതകം. ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു. പിന്നീട് പാതികത്തിയ ശരീരം ചാക്കിലാക്കി കുഴിച്ചുമൂടുകയായിരുന്നു. 17 വയസുകാരനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പിടിയിലായയാളുടെ മൊഴി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

An elderly woman was allegedly murdered during a robbery in Kozhinjampara, Palakkad, and her body was burned in a drum before being buried in a sack. Police arrested one suspect, who reportedly told investigators that a 17-year-old was also involved in the crime. The victim had been missing since June 10, and the investigation is continuing to trace the remaining suspects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD MURDER, ELDERLY WOMAN MURDER, PALAKKAD CRIME NEWS, PALAKKAD MURDER CASE, PALAKKAD KOLAPATHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY