തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്ത്. വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടക്കുമ്പോൾ എസ്.എച്ച്.ഒ പ്രശാന്ത് സ്ഥലത്തുണ്ടായിരുന്നില്ല. 10.20ന് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി. 10.37ന് പ്രതികളിൽ ഒരാളായ ഐ.പി. ബിനു ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. 10.45ന് പ്രതികൾ ഒപ്പിട്ടു. 11 മണിക്കാണ് എസ്.എച്ച്.ഒ പ്രശാന്ത് സ്ഥലത്തെത്തിയത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓണപ്പരിപാടിക്കെത്തിയ ചെണ്ടക്കാരന്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങളിൽ ഇതെല്ലാം ചില പൊലീസുകാർ കാണുന്നുണ്ടെന്നും എന്നാൽ തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടുതൽ നടപടിക്കായി ഐ.ജിക്ക് കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐ.ജിയുടെയും എ.ഡി.ജി.പിയുടെയും പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |