SignIn
Kerala Kaumudi Online
Monday, 10 August 2026 12.07 PM IST

പ്രണയം ചോദ്യം ചെയ്യാനെത്തി,​ തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയും; യുവാക്കളെ വെട്ടി ആറംഗ സംഘം

READ ENGLISH VERSION
youth-attacked
ആക്രമണത്തിൽ പരിക്കേറ്റവർ

കോഴിക്കോട്: കുറ്റ്യാടിയിൽ മൂന്ന് യുവാക്കളെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്പിച്ചു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്ക് നേരെയാണ് സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് യുവാക്കളെ ആക്രമിച്ചത്.

വ്യക്തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. ആക്രമിച്ചവരിൽ ഒരാളുടെ മകളുമായി വെട്ടേറ്റ ഷോജിന്റെ ബന്ധു പ്രണയത്തിലായിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കം വാക്കേറ്റത്തിൽ കലാശിക്കുകയും തുടർന്ന് ഷോജിനെയും സുഹൃത്തുക്കളെയും ബൈക്കിലെത്തിയവർ വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ബൈക്കുകളിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. നരിക്കാട്ടേരി സ്വദേശി ശ്രീജിത്ത് എന്നയാളാണ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

വെട്ടേറ്റവരുടെ പരിക്ക് ഗുരുതരമല്ല. ഇവരിൽ ഷോജിനെയും ബബിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary

In Kozhikode’s Kuttiady, a six-member gang allegedly attacked three youths with machetes following a personal dispute. Shojin, Babin and Ashwin were injured in the attack. The dispute reportedly arose over Shojin’s relative’s relationship with the daughter of one accused. Locals caught one suspect, Sreejith, and handed him to police. The injured youths are undergoing treatment at hospitals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH ATTACKED, SIX MEMBER GANG, MACHETE ATTACK, LOVE DISPUTE, KERALA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY