
വാഷിംഗ്‌ടൺ: 13കാരിയെ ബലാത്സംഗം ചെയ്‌ത ശേഷം പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. യുഎസിലാണ് സംഭവം. 14-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെയ്‌മാനി ലാറ്റിഗ്യൂ എന്ന പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയിൽ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഡാർനെൽ ജോൺസിനെ (33) പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം കൈകൾ മുറിച്ചുമാറ്റിയ പ്രതി കഴുത്തറുത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കൊളംബസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു. താൻ ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കേസുകളിൽ ഒന്നാണ് ഇതെന്നും സ്റ്റീൽ പറഞ്ഞു.
കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് ചില പ്രാദേശിക മാദ്ധ്യമങ്ങളിൽ കരഞ്ഞുകൊണ്ട് മകളെ അവസാനമായി കണ്ടതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മുത്തശിയോടൊപ്പമാണ് മകൾ താമസിച്ചിരുന്നത്. കാണാതായ ദിവസം മകൾ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നുവെന്നും ആരോ വീട് തള്ളിത്തുറക്കാൻ ശ്രമിക്കുന്നതായി കുട്ടി വിളിച്ച് പറഞ്ഞുവെന്നുമാണ് പിതാവ് പറഞ്ഞത്. മകളെക്കുറിച്ച് ഇയാൾ പൊലീസിനോട് പറഞ്ഞ പല കാര്യങ്ങളും പരസ്‌പര വിരുദ്ധമായിരുന്നു. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊളംബസിൽ നിന്ന് പിടികൂടിയപ്പോൾ പ്രതിയുടെ കയ്യിൽ തോക്കുണ്ടായിരുന്നു.
ജോൺസ് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അവളെ കാണാതായതെന്ന് അമ്മ ടിയാര കാസ്റ്റൺ പൊലീസിനോട് പറഞ്ഞിരുന്നു. ജോൺസിന്റെ വീട്ടിലെത്തി നോക്കിയപ്പോൾ അവിടം അലങ്കോലമായിരുന്നുവെന്നും സോഫയ്ക്ക് സമീപം ലാറ്റിഗിന്റെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ നിലത്ത് പൈജാമയും കണ്ടെതായും അവർ പറഞ്ഞു.
കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് ലാറ്റിഗ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴുത്ത് ഏതാണ്ട് അറ്റുപോകുന്ന രീതിയിലായിരുന്നു പ്രതി മുറിവുണ്ടാക്കിയത്. വളരെ മൃഗീയമായ കൊലപാതകമാണിതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |