
പ്യോഗ്യാംഗ്: 'പുതിയ ഇനം ആയുധ' സംവിധാനം പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം ഏകാധിപതി കിം ജോംഗ് ഉൻ നേരിട്ട് നിരീക്ഷിച്ചെന്നും രാജ്യത്തിന്റെ സൈനിക സാങ്കേതികവിദ്യയുടെ വളർച്ചയുടെ തെളിവാണെന്ന് കിം അവകാശപ്പെട്ടെന്നും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ അടുത്തിടെ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചെന്ന് ജപ്പാനും ദക്ഷിണ കൊറിയയും അവകാശപ്പെട്ട പിന്നാലെയാണ് പ്രഖ്യാപനം. ആയുധ സംവിധാനം എന്താണെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിട്ടില്ല. യു.എൻ നിയന്ത്രണങ്ങൾ മറികടന്നാണ് ഉത്തര കൊറിയ ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |