നാഷ്‌വില്ല: സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂട്ടിൽ വച്ചായിരുന്നു ക്രിസ്റ്റ പൈക്ക് എന്ന 50കാരിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിഷമരുന്ന് കുത്തിവച്ചിട്ടും ഇവർ മരിച്ചില്ല. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനിടെ ക്രിസ്റ്റ വേദനയെക്കുറിച്ച് പരാതിപ്പെട്ടതായും കാൽ തുടർച്ചയായി ചലിപ്പിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. വധശിക്ഷയ്ക്കുള്ള മരുന്ന് രണ്ടു തവണ കുത്തി വച്ചങ്കിലും ക്രിസ്റ്റയ്‌ക്ക് ബോധം നഷ്ടപ്പെട്ടില്ലെന്നും ഹൃദയമിടിപ്പ് തുടരുകയായിരുന്നുവെന്നും അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ക്രിസ്‌റ്റയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . ആരോഗ്യനില സംബന്ധിച്ച് അധികൃതർ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല. വധശിക്ഷ നടപ്പാക്കാനുള്ള അമേരിക്കൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി ആരംഭിച്ചത്. നേരത്തെ കീഴ്‌ക്കോടതി താൽക്കാലികമായി ശിക്ഷ തടഞ്ഞിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെട്ട് ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
1995ൽ 19കാരിയായ സഹപാഠി കോളിൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്‌ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകം നടക്കുമ്പോൾ ക്രിസ്റ്റയ്ക്ക് 18 വയസായിരുന്നു. രണ്ട് കൗമാരക്കാരുടെ സഹായത്തോടെ സ്ലെമ്മറെ മർദ്ദിച്ചും മുറിവേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. സ്ലെമ്മറിന് ക്രിസ്റ്റയുടെ കാമുകനുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂര കൊലപാതകം നടത്തിയത്.
വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കിൽ ടെന്നസിയിലെ ചരിത്രത്തിൽ 200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിതയാകുമായിരുന്നു ക്രിസ്റ്റ. എന്നാൽ നടപടിക്രമം പരാജയപ്പെട്ടതോടെ ശിക്ഷ നടപ്പാക്കാനായില്ല. കൊല്ലപ്പെട്ട കോളിൻ സ്ലെമ്മറിന്റെ അമ്മ മെയ് മാർട്ടിനെസ് സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കുടുംബം അധികൃതരുടെ നടപടിക്കെതിരെ വിമർശനമുന്നയിക്കുകയും ചെയ്‌തു.
Christa Pike, a 50-year-old Tennessee death-row inmate convicted of murdering her 19-year-old classmate Colleen Slemmer in 1995, survived a failed lethal injection attempt and was taken to hospital. Despite receiving the execution drugs, Pike remained conscious with a heartbeat. She would have been Tennessee’s first woman executed in more than 200 years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |