SignIn
Kerala Kaumudi Online
Friday, 05 June 2026 8.03 AM IST

ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു, എന്നാൽ; തുറന്നുപറഞ്ഞ് ആരാധ്യ ദേവി

READ ENGLISH VERSION

ardhay-devi

രാം ഗോപാൽ വർമയുടെ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളി മോഡൽ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ആരാധ്യ, ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടിയുടെ ഗ്ലാമർ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് മാറിയതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. തൻറെ കാഴ്ചപ്പാടുകൾ മാറിയെന്നും ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏത് കഥാപാത്രവും ചെയ്യുമെന്നും നടി വ്യക്തമാക്കി.

'ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസിൽ ഞാനെടുത്ത തീരുമാനത്തെ ഇന്ന് ജഡ്ജ് ചെയ്യുന്നില്ല. ജീവിതാനുഭവങ്ങളും കാലവും മാറുന്നതിനനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളും മാറും. ആളുകളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള എന്റെ ധാരണകളിൽ മാറ്റം വന്നു. അന്ന് പറഞ്ഞ കാര്യങ്ങൾ ഓർത്ത് പശ്ചാത്തപിക്കുന്നില്ല. അന്നത്തെ എന്റെ മാനസികനിലവച്ച് പറഞ്ഞതാണ് ആ കാര്യങ്ങൾ. ഗ്ലാമർ എന്നത് പേഴ്സണൽ ചോയിസാണ്. എന്നെ സംബന്ധിച്ച് ഇതൊരു ശാക്തീകരണമാണ്, അല്ലാതെ നാണക്കേടല്ല. ഒരു നടിയെന്ന നിലയിൽ വൈവിദ്ധ്യമായ കഥാപാത്രമാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്ലാമറസ് ആയതോ അല്ലാത്തതോ ആയ ഏതൊരു വേഷത്തിനും ഞാൻ തയ്യാറാണ്. പശ്ചാത്താപമില്ല, ആകാംക്ഷയോടെ മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുന്നു.'- എന്നാണ് ആരാധ്യ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഇട്ടിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTRESS ARADHYA DEVI, SREELEKSHMI SATHEESH, RGV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY