SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.11 PM IST

ജോജുവും നരേനും ഷറഫുദ്ദീനും ഒന്നി​ക്കുന്നു

adrishyam

ഫോറൻസിക്, കള എന്നീ ചിത്രങ്ങൾക്കുശേഷം ജൂവി​സ് പ്രൊഡക്ഷൻസ് യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളുമായി​ ചേർന്ന് നിർമ്മിച്ച് നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറുദിവസത്തിലധികം നീണ്ടു നിന്ന ഈ മലയാളം - തമി​ഴ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്. പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന ചി​ത്രത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലായി ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നു എന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും അദൃശ്യത്തി​ൽ വേഷമി​ടുന്നുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

അദൃശ്യത്തി​ന്റെ തമി​ഴ് പതി​പ്പി​ൽ പരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം നരേനും കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നുണ്ട്. പി​.ആർ.ഒ ആതിര ദിൽജിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOJUGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY