
നാൻസി റാണി സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ പ്രതികരിച്ച് അഹാന.
സംവിധായകനും മനുവും ഭാര്യ നൈനയും താനുമായി നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങളല്ലെന്ന് അഹാന. ചിത്രീകരണ സമയത്ത് അൺ പ്രൊഫഷണലായി പെരുമാറിയ മനു തന്റെ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെക്കൊണ്ട് തന്നെ അറിയിക്കാതെ ഡബ് ചെയ്യിപ്പിച്ചു. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നുവെന്നും അതിന് തെളിവുണ്ടെന്നും അഹാന പറയുന്നു. ഞാൻ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയാതുകൊണ്ടാണ് അത്. പക്ഷേ ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്.
ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുവെന്ന് മനുവും നൈനയും നുണ പ്രചരിച്ചു. വീട്ടിൽ അമ്മയെ വിളിച്ചു വരെ നൈനപറഞ്ഞു. ഇത് അവരുടെ തെറ്റുകൾ മറയ്ക്കാനായിരുന്നു. അവർ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് എന്നെ അടുത്ത് അറിയുന്നവർക്ക് അറിയാം.പല ദിവസങ്ങളിലും മനു മദ്യപിച്ചാണ് ലൊക്കേഷനിൽ വന്നത്. സംവിധാന രംഗത്ത് മനുവിന് പരിചയ കുറവ് ഉണ്ടായിരുന്നു. പരിചയ സമ്പന്നതയുള്ള അസോസിയേറ്റ് ഡയറക്ടറെ നിയോഗിക്കാൻ പലരും ഉപദേശിച്ചെങ്കിലും മനു കേട്ടില്ല.
അഹാനയുടെ വാക്കുകൾ.
അഹാനയുടെയും മനുവിന്റെയും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മനു മരിച്ചിട്ട് മൂന്നുവർഷമായി. അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനിൽ പങ്കെടുക്കണമായിരുന്നുവെന്ന് നൈന വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇത് ചില പ്രശ്നമല്ല. ഞാൻ നിങ്ങൾ രണ്ടുപേരുടെയും നേരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ് . പ്രശ്നങ്ങൾ നിങ്ങൾക്കറിയില്ലെന്ന് നടിക്കരുത്. മൂന്നുവർഷം കഴിഞ്ഞതിനാൽ ഞാൻ മറന്നുകളയണമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ എനിക്കാവില്ല.
ഞാൻ മനുഷ്യത്വം കാണിച്ചതിനാലാണ് 2023 സെപ്തംബറിൽ സിനിമയുടെ ഒരു ഗാനം റിലീസ് ചെയ്തപ്പോൾ ഞാൻ പ്രൊമോട്ട് ചെയ്യാതിരുന്നപ്പോൾ ആളുകൾ എന്നെ അധിക്ഷേപിച്ചപ്പോൾ പോലും ഞാൻ നിശബ്ദയായിരുന്നത് . മനുവിന്റെയും നിങ്ങളുടെയും പ്രവൃത്തികൾ വെളിപ്പെടുത്താൻ ഞാ ൻ ആഗ്രഹിച്ചില്ല. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എന്റെ മേൽ ആക്ഷേപം വന്നപ്പോൾ ഞാൻ ഉടനടി പ്രതികരിച്ചില്ല. കാരണം
ഞാൻ ഒരു മനുഷ്യനാണ്. എന്നാൽ ഇപ്പോൾ എന്റെ നീതിക്കായി പോരാടേണ്ട സമയമായി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് സിനിമ നന്നായി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മനുവിന്റെ സ്വപ്നം അതിന്റെ സ്ഥാനം കണ്ടെത്തുമ്പോൾ അവന്റെ ആത്മാവ് സ്വതന്ത്രമാകുമെന്നും ഞാൻ ആഗ്രഹിക്കുന്നു എന്ന വാക്കുകളോടെയാണ് അഹാന കുറിപ്പ് അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |