SignIn
Kerala Kaumudi Online
Tuesday, 07 July 2026 9.03 AM IST

'ആ സമയത്ത് വീട്ടിലുള്ളവർ വരെ പേടിച്ചുപോയി, ചേച്ചി കൂടെയുള്ളത് കൊണ്ട് വലിയ സംഭവമായി തോന്നിയില്ല'; തുറന്നുപറഞ്ഞ് അനശ്വര

READ ENGLISH VERSION
anaswara-rajan-

ബാലതാരമായി എത്തി വളരെ പെട്ടെന്ന് നായിക നിരയിലേയ്ക്ക് ഉയർന്നയാളാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് താരം സിനിമാ രംഗത്തെത്തിയത്. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, മൈക്ക്, ഓസ്‌ലർ, നേര് എന്നീ ചിത്രങ്ങളിലൂടെ അനശ്വര പ്രേക്ഷകരുടെ പ്രിയങ്കരിയായി.

ഇപ്പോഴിതാ നേരിട്ട സെെബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി. 18-ാം പിറന്നാളിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെ വന്ന സെെബർ ആക്രമണങ്ങൾ ഏറെ വിഷമിപ്പിച്ചെന്നും അനശ്വര പറഞ്ഞു. ധന്യവർമ്മയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരം പറഞ്ഞത്.

'18-ാം പിറന്നാളിന് ചേച്ചിയാണ് എനിക്ക് ആ ഷോർട്സ് സമ്മാനമായി നൽകിയത്. അത് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ മോശം കമന്റുകൾ വരുകയായിരുന്നു. വീട്ടിൽ ഉള്ളവർ വരെ പേടിച്ചുപോയി. എന്താണ് ഇങ്ങനെ പറയുന്നത് എന്ന് കരുതി. 18വയസ് ആവാൻ കാത്തിരുന്നോയെന്നായിരുന്നു പലരുടെയും കമന്റ്. എന്നാൽ എന്റെ ചേച്ചി എനിക്ക് ഒപ്പം നിന്നും. അതിനാൽ തന്നെ അത് വലിയ ഒരു സംഭവമായി എനിക്ക് തോന്നിയില്ല. പക്ഷെ അതൊക്കെ കാരണം ഒരു സമയത്ത് താൻ വല്ലാതെ ഒതുങ്ങി പോയി. ഇന്റർവ്യൂകളിൽ പങ്കെടുക്കുമ്പോൾ ഞാൻ വളരെ ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂ. ആളുകൾ അതിൽ നിന്ന് ട്രോൾ ഉണ്ടാക്കുമോ എന്നായിരുന്നു പേടിച്ചു.' അനശ്വര പറഞ്ഞു.

സൂപ്പർ ശരണ്യ കഴിഞ്ഞ സമയത്ത് എന്നെ മോശം കമന്റുകൾ ബാധിച്ചിട്ടുണ്ടെന്നും കമന്റ് ബോക്സ് നോക്കാൻ തന്നെ പേടിയായിരുന്നെന്നും താരം വ്യക്തമാക്കി. ചില നെഗറ്റീവ് കമന്റ് കാണുമ്പോൾ തകർന്നു പോകും. സിനിമയെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ പേടിയുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

' ഈ കാലഘട്ടത്തിൽ നിരവധി പേരാണ് സെെബർ ആക്രമണം നേരിടുന്നത്. ഈ കമന്റ് ചെയ്യുന്ന കാര്യം നേരിൽ കണ്ടാൽ ആരും പറയില്ല. ഒരു മറയുള്ളത് കൊണ്ടാണ് ഇത്തരം മോശം കമന്റുകൾ ഇടുന്നത്. അത് അപ്പുറത്തുള്ള ആളെ മാനസികമായി തളർത്തുന്നു. യൂട്യൂബിൽ വരുന്ന എന്റെ വീഡിയോകളുടെ കമന്റ് നോക്കാൻ എനിക്ക് പേടിയായിരുന്നു. എന്നാൽ ഓസ്‌ലർ, നേര് എന്നീ സിനിമകൾക്ക് ശേഷം കൂടുതൽ ആത്മവിശ്വാസം കിട്ടി. '- അനശ്വര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANASWARA RAJAN, CYBER, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY