അഞ്ചകള്ളകോക്കാനുശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന "ഡിസ്കോ" എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മാസ് സംഭാഷണങ്ങളും നടൻ ചെമ്പൻ വിനോദിന്റെ ഗംഭീര പ്രകടനവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ , ദേവ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഗായത്രി സുരേഷിന്റെ ഗ്ലാമർ മേക്കോവറാണ് ടീസറിലെ മറ്റൊരു ആകർഷണം. ബിക്കിനിയിലെത്തിയാണ് ഗായത്രി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. പൂർണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലാണ് ചിത്രത്തിൽ കഥാപാത്രങ്ങൾ എത്തുന്നത്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ . ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മാണം. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഡിസ് കോ.
ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമായിരുന്ന അഞ്ചകള്ളകോക്കാൻ പ്രമേയം കൊണ്ടും വ്യത്യസ്തമായ മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2024ൽ റിലീസ് ചെയ്ത ചിത്രത്തിൽ ലുക്മാൻ , ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
The teaser of “Disco”, directed by Ullas Chemban, has been released. Chemban Vinod’s powerful performance, mass dialogues and Gayathri Suresh’s glamorous makeover are among the major highlights of the teaser. The action crime thriller features Antony Varghese, Arjun Ashokan, Lukman, Sreenath Bhasi, Vishnu Unnikrishnan and Femina George in key roles.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |