SignIn
Kerala Kaumudi Online
Wednesday, 07 October 2026 4.22 AM IST

സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും എരുമേലിയിൽ; പാലപ്പൂ

sss

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവരെ പ്രധാന കഥാപാത്രമാക്കി സിസി സംവിധാനം ചെയ്യുന്ന പാലപ്പൂ എന്ന ചിത്രം എരുമേലിയിൽ ചിത്രീകരണം ആരംഭിച്ചു. നിർമ്മാതാക്കളായ ഷെബിൻ ബെക്കറും ജോമോൻ ടി. ജോണും ചേർന്ന് സ്വിച്ച് ഓൺ നിർവഹിച്ചു. പ്രേക്ഷകർ ഏറ്റെടുത്ത 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന വിഷ്ണു അച്യുതൻ, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജോമോൻ ടി. ജോൺ, അൻസു എൽസ വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

റുവൈസ് ഷെബിനാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, വിതരണം : സെൻട്രൽ പിക്ചേഴ്‌സ് .പി.ആർ. ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDARTH BHARATHAN, BABY JEAN, SIJU SUNNY, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY