
ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങിയിട്ടും ബോക്‌സ് ഓഫീസിനെ അമ്പരപ്പിച്ച് തിയേറ്ററുകളിൽ വൻ ജനപ്രവാഹം സൃഷ്ടിച്ച് ബെ ത്ലഹേം കുടുംബ യൂണിറ്റ് . 300 കോടി നേട്ടത്തിന് പിന്നാലെയാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. എന്നാൽ ഏഴാം വാരത്തിലും തിയേറ്ററുകളിൽ പ്രേക്ഷകരുടെ തിരക്കിന് ഒട്ടും കുറവില്ല. ബോളിവുഡിൽ വർഷങ്ങളോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' മോഡൽ വിപ്ലവത്തിനാണ് ചിത്രം തുടക്കമിട്ടിരിക്കുന്നത്.
സാധാരണയായി ഒടിടിയിൽ എത്തുന്നതോടെ തിയേറ്ററുകളിലെ തിരക്ക് കുറയുന്നതാണ് പതിവ്. മൊബൈൽ സ്‌ക്രീനുകളിലും ടിവികളിലും കണ്ടവർ തന്നെ, ബിഗ് സ്‌ക്രീനിലെ ആഘോഷവും തിയേറ്റർ എക്സ്പീരിയൻസും വീണ്ടും ആസ്വദിക്കാൻ കുടുംബസമേതം എത്തുന്ന സ്ഥിതിയാണ്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം നാൽപതോളം തിയേറ്ററുകളിലാണ് പ്രദർശനം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |