SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.14 PM IST

'അനുപമ അന്ന് ഭയന്നത് ആരെ?ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധയാണ്, മകനെ രക്ഷപ്പെടുത്താൻ ശ്രമിക്കും'  

anupama
അനുപമ പരമേശ്വരൻ,​ ധ്രുവ് വിക്രം

തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. തന്റെ മുൻകാല ബന്ധത്തെറിച്ചും മുൻ കാമുകന്റെ നാഴ്‌സിസ്റ്റിക് സ്വഭാവങ്ങളെക്കുറിച്ചുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പങ്കാളിയുടെ പേരോ, മറ്റ് വിവരങ്ങളോ പറയാതെയായിരുന്നു അനുപമ ഇക്കാര്യങ്ങൾ പറഞ്ഞത്.

എന്നാൽ തമിഴ്‌ നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന് മുൻപ് തന്നെ വലിയ തരത്തിൽ പ്രചരിച്ചിരുന്നു. അതിനാൽ ആരാധക‌ർ നടി ധ്രുവിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നി അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

' നടി അനുപമ പരമേശ്വരന്റെ വേദന നിറഞ്ഞ ജീവിതകഥകളിലേക്കും ധ്രുവ് വിക്രമിന്റെ ആരുമറിയാത്ത സ്വഭാവ സവിശേഷതകളിലേക്കും നമുക്കൊന്ന് കടന്നുചെല്ലാം. സാധാരണ പെൺകുട്ടികൾ വിവാഹബന്ധം വേർപെട്ടു കഴിയുമ്പോഴാണ് ഭർത്താവിന്റെ മോഷം സ്വഭാവത്തെപ്പറ്റിയും ക്രൂരതയെക്കുറിച്ചും കൂടുതൽ പറയുന്നത്. എന്നാൽ ഇവിടെ വിവാഹമെന്ന കരാറിൽ ഏർപ്പെടാതെ പ്രേമവും ലിവിംഗ് ടുഗതറുമായി ഒക്കെ ജീവിതം തുടരവേ പങ്കാളിയിൽ നിന്നും താൻ അനുഭവിക്കേണ്ടിവന്ന ദുരിതം പേറുന്ന കഥനകഥകളുമായി എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെയാണ് അനുപമ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തെക്കാൾ ഏറെ പേരും പ്രശസ്തിയും അവർ നേടിയെടുത്തത് തമിഴിലും തെലുങ്കിലുമാണ്. തമിഴിലെ സൂപ്പർ നായകനായ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അഭിനയിച്ച് പ്രശസ്ത സംവിധായകനായ മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമയാണ് 'ബൈസൺ'. ഈ ചിത്രത്തിൽ നായിക അനുപമയാണ്.

ഈ ചിത്രത്തിന്റെ സൈറ്റിൽ വച്ചായിരുന്നു അവർ തമ്മിൽ അടുക്കുന്നതും പ്രണയം മൊട്ടിടുന്നതും. ഇരുവരുടെ പ്രണയം പൊതുയിടങ്ങളിൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ എല്ലാവർക്കും അറിയാവുന്ന ഒരു പ്രണയമായിരുന്നു. സ്റ്റൈലൻ ലുക്കിൽ ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സത്യത്തിൽ കാഴ്ചയിൽ അവ നല്ല പൊരുത്തമുള്ള ജോഡിയായിരുന്നു. എന്നാൽ ലുക്കിൽ ഒരു കാര്യവുമില്ലെന്ന് അനുപമയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോൾ ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ ഗ്രന്ഥി പുറത്തേക്ക് തള്ളിവന്നു. അത് ഓപ്പറേഷൻ ചെയ്ത ശരിയാക്കേണ്ടവന്നുവെന്ന് ആ കുട്ടി പറയുമ്പോൾ അവർ അനുഭവിച്ച് വേദനയുടെ ആഴം എത്രയാണെന്ന് നമുക്ക് മനസിലാക്കാവുന്നതല്ലേയുള്ളൂ.

ഇവിടെ അനുപമയുടെ കാമുകന്റെ കാര്യത്തിൽ നാൻസിസ്റ്റിക് ബിഹേവിയർ ഉള്ള ആളാണെന്നാണ് പറയപ്പെടുന്നത്. സ്വന്തം പിതാവ് അഭിനയിച്ച് കയ്യടി നേടിയ ഒരു കഥാപാത്രം മകന്റെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യമാണ്. 'അന്യൻ' സിനിമയിലെ കഥാപാത്രത്തെപോലെ അയാൾ മാറുമായിരുന്നുവെന്ന് അനുപമ പറഞ്ഞു. വിവാഹം നടന്നിരുന്നുവെങ്കിൽ 'റെസ്റ്റ് ഇൻ പീസ്' എന്ന ബോർഡ് ശവക്കല്ലറയിൽ വയ്ക്കേണ്ടി വന്നേനെ എന്നും അവർ പറയുന്നു

ധ്രുവ് വിക്രമിന്റെ അമ്മ ശൈലജ മലയാളിയാണ്. ശൈലജയുടെയും വിക്രമിന്റെയും പ്രണയവിവാഹമായിരുന്നു. അവർക്ക് ധ്രുവ് കൂടാതെ ഒരു മകൾ കൂടിയുണ്ട്. മകൾ അക്ഷിതയെ വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നത് കരുണാനിധിയുടെ മൂത്ത മകനായ മുത്തുവിന്റെ കൊച്ചുമകനാണ്. അതുവഴി ഈ കുടുംബത്തിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടായി. ചില തമിഴ് ചാനലുകളിൽ വന്ന വാർത്തയിൽ ഇത്രയും നാൾ ഇക്കാര്യം അനുപമ തുറന്നുപറയാത്തത് ഡിഎംകെയെ ഭയന്നിട്ടാണെന്നാണ്. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. അനുപമയുടെ തുറന്നുപറച്ചിൽ റിലേഷൻഷിപ്പിലൊക്കെ അകപ്പെടുന്ന പെൺകുട്ടിക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന സ്വഭാവമുള്ളവരെ പെട്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ ഒരു മനോരോഗ വിദഗ്ധനെ കണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണ്. ഇവിടെ ധ്രുവിന്റെ അമ്മ ഒരു മനോരോഗ വിദഗ്ധയാണ്. മകന്റെ ഈ മാനസികാവസ്ഥ അനുപമയുടെ വെളിപ്പെടുത്തലോടുകൂടി ഈ മാതാവും അറിഞ്ഞുകാണുമല്ലോ. ഇത് വെറുമൊരു ആരോപണമെന്ന് വിശ്വസിച്ച് തള്ളിക്കളയാതെ കൗൺസിലിംഗിലൂടെയും ചികിത്സയിലൂടെയുമൊക്കെ ഈ അവസ്ഥയിൽ നിന്നും തങ്ങളുടെ മകനെ രക്ഷിച്ചെടുക്കാൻ അമ്മ ശ്രമിക്കുമെന്ന് നമുക്ക് വിശ്വസിക്കാം'- ആലപ്പി അഷറഫ് പറഞ്ഞു.

English Summary

Actress Anupama Parameswaran's recent disclosure of a past narcissistic relationship sparked speculation about actor Dhruv Vikram. Director Alleppey Ashraf subsequently weighed in, attributing Anupama's distress and subsequent health issues to Dhruv Vikram's alleged narcissistic behavior, reportedly stemming from their relationship formed during the "Bison" film production.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUPAMA PARAMESWARAN, DHRUV VIKRAM, ANUPAMA PARAMESWARAN RELATIONSHIP, CONTROVERSY, ALAPPY ASHRAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY