SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.59 PM IST

പമ്പയിൽ പൊലീസായി മോഹൻലാൽ; അതിമനോഹരത്തിന്റെ ചിത്രീകരണം ആരംഭിച്ചു

mohanlal
അതിമനോഹരം ചിത്രത്തിന്റെ പോസ്റ്റർ

പത്തനംതിട്ട: മോഹൻലാൽ ചിത്രം 'അതിമനോഹര'ത്തിന്റെ ചിത്രീകരണം പമ്പയിൽ ആരംഭിച്ചു. പമ്പയിൽ തുടങ്ങി സന്നിധാനമുൾപ്പെടെയുള്ള പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ ചിത്രീകരണത്തിന് വനംവകുപ്പ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പമ്പ വരെയുള്ള റാന്നി ഡിവിഷന് കീഴിലെ വനംവകുപ്പിന്റെ മേഖലയിൽ മാത്രമാണ് നിലവിൽ ചിത്രീകരണത്തിനായി അനുമതി ലഭിച്ചിട്ടുള്ളത്. കോടതി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. മോഹൻലാൽ പൊലീസ് വേഷത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിമനോഹരത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോൾ പമ്പയിൽ നടക്കുന്നത്.

തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിൻ ആണ് നായിക. മുകേഷ്, ജഗദീഷ്, മനോജ് കെ ജയൻ, ഇർഷാദ്, വിഷ്ണു ജി വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ - ബിനു പപ്പു, എഡിറ്റിംഗ് - വിവേക് ഹർഷൻ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.

English Summary

Mohanlal's film 'Athimanoharam' has begun its final shooting schedule in Pamba, Pathanamthitta. Filming is underway in forest department-approved areas within the Ranni division, up to Pamba, after initial denials for the Periyar Tiger Reserve. Mohanlal portrays police officer Loulajan in the Tharun Moorthy directorial, which also stars Meera Jasmine as the female lead.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, ATHIMANOHARAM, ATHIMANOHARAM MOVIE SHOOTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY