SignIn
Kerala Kaumudi Online
Thursday, 17 September 2026 1.27 AM IST

ബോളിവുഡ് സുന്ദരിമാർ തെന്നിന്ത്യയിലേക്ക്....

aa

ബോളിവുഡ് നായികമാരെ എക്കാലവും ഇരുകൈയും നീട്ടി വരവേറ്റ പാരമ്പര്യമാണ് തെന്നിന്ത്യൻ സിനിമാലോകത്തിനുള്ളത്. ഇന്നും ആ പതിവിന് തെല്ലും മാറ്റമില്ല.തെന്നിന്ത്യൻ സിനിമകളിലഭിനയിക്കാത്ത ബോളിവുഡ് താരറാണിമാർ അന്നും ഇന്നും വിരളമാണ്. മുൻ ലോക സുന്ദരി ഐശ്വര്യറായ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് തന്നെ മണിരത്നം സംവിധാനം ചെയ്ത ഇരുവറിൽ മോഹൻലാലിന്റെ നായികയായാണ്. ഇപ്പോഴിതാ വീണ്ടും മണിരത്നത്തിന്റെ പൊന്നിയിൽ ശെൽവനിലൂടെ തമിഴകത്ത് വീണ്ടും ഭാഗ്യപരീക്ഷണത്തിനെത്തിയിരിക്കുകയാണ് ഐശ്വര്യ.

വിവാദ നായിക കങ്കണ റണൗട്ട് തലൈവിയിലൂടെ വീണ്ടും തമിഴകത്തെത്തിയത് അടുത്തിടെയാണ്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ ചിത്രം പക്ഷേ ബോക്സോഫീസിൽ വൻ പരാജയമായി. മറ്റൊരു ബോളിവുഡ് താരം മധുബാലയും തലൈവിയിൽ അഭിനയിച്ചിരുന്നു.നിവിൻപോളി നായകനായ മൂത്തോനിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് താരം ശോഭിത ദൂലിപാലയാണ് ദുൽഖർ സൽമാന്റെ ബ്രഹ്മാണ്ഡ ചിത്രമായ കുറുപ്പിലെ നായിക. സല്യൂട്ടിൽ ദുൽഖറിന്റെ നായികയാകുന്നത് മറ്റൊരു ബോളിവുഡ് താരം ഡയാന പെന്റിയാണ്.

ഹിന്ദി - മറാത്തി സിനിമകളിലൂടെ ശ്രദ്ധേയയായ മൃണാൾ താക്കൂറാണ് ഹാനു രാഘവപുഡി ഒരുക്കുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രത്തിലെ നായിക.വാരണാസിയിൽ ജനിച്ചുവളർന്ന മോഡലും അഭിനേത്രിയുമായ ഷാൻവി ശ്രീവാസ്തവയാണ് നിവിൻപോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന മഹാവീര്യറിലെ നായിക.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമായ ഒറ്റി (തമിഴിൽ രണ്ടകം) നായികയാകുന്നത് ബോളിവുഡ് താരം ഇഷ റെബ്ബയാണ്.ബാഹുബലി സീരീസിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആറിലൂടെ തെന്നിന്ത്യയിൽ അരങ്ങേറുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയും ബോളിവുഡിൽ നിന്നാണ്. കിയാര അദ്വാനിവിജയ് നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിലും കിയാരയെയാണ് നായികയായി പരിഗണിക്കുന്നത്.

ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി കൊരട്ടാല ശിവ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിൽ നായികയാകുന്നത് ആലിയ ഭട്ട് ആയിരിക്കുമെന്നാണ് സൂചന.ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയാകുന്നത് കൃതി സനോൺ ആണ്. മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രഭാസിന്റെ നായികയാകുന്നത് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ദീപിക പദുക്കോൺ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY