
മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളിലൊന്നായമോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ ഫോർ കെ റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന് റിലീസ് ചെയ്യും. 32 വർഷങ്ങൾക്ക് ശേഷം ആണ് റീ റിലീസ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട ക്ലാസിക്കാണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയവും നർമ്മവും കുടുംബബന്ധങ്ങളും നിറഞ്ഞ ചിത്രത്തിന് പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു. എൻ. ഗോപാലകൃഷ്ണൻ ആണ് നിർമ്മാതാവ്. ചിത്രത്തിന്റെ സംഗീതവും ഗാനങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമെല്ലാം ഇന്നും നിറഞ്ഞുനിൽക്കുന്നു. സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്യുന്നത് മാറ്റിനി നൗ ആണ്. പി .ആർ. ഒ : ഐശ്വര്യ രാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |