SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

ക്യാമ്പസ് പ്രണയത്തിന്റെ പ്രേം പാറ്റ,​ നായകൻ ജോമോൻ ജ്യോതിർ

ss

നായകൻ ജോമോൻ ജ്യോതിർ

അടിമുടി പ്രണയവുമായി പ്രേംപാറ്റ എന്ന ചിത്രവുമായി സംവിധായകൻ ആമിർ പള്ളിക്കൽ.ക്യാമ്പസ് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ നായകനാകുന്നു. നായിക ബംഗാളിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് , സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്,
ഇന്നസെന്റ് സോണറ്റ് തുടങ്ങി മലയാളത്തിലെ ട്രെൻഡ് സെറ്റേഴ്സെല്ലാം അണിനിരക്കുന്നു. സൈജു കുറുപ്പ് , സിദ്ദിഖ്, മംമ്ത മോഹൻദാസ്, രാജേഷ് മാധവൻ, സഞ്ജു ശിവ്റാം, ഇർഷാദ് അലി, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ആയിഷ , ഇഡി എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്നു. ഷാജികുമാറാണ് ഛായാഗ്രഹണം , അങ്കിത് മേനോന്റെ സംഗീതത്തിന് പാട്ടുകൾ എഴുതുന്നത് മുഹ്സിൻ പരാരിയും, സുഹൈൽ എം കോയയുമാണ്. ആകാശ് വർഗീസ് ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലോകയിലെ വില്ലനിൽ നിന്ന് സാൻഡി മാസ്റ്റർ വീണ്ടും കൊറിയോഗ്രാഫറാകുന്നു. കലൈ കിംഗ്സൺ സ്റ്റണ്ട് ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമ്മാണം. പ്രേം പാറ്റയുടെ ടൈറ്റിൽ ലോഞ്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നി‌ർവഹിച്ചു. സഹനിർമ്മാണം അങ്കിത് മേനോൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി. പ്രൊഡക്ഷൻ ഡിസൈനർ ഇന്ദുലാൽ കാവീട്.കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം, വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY