SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

മമ്മൂട്ടിയും മോഹൻലാലും ഡൽഹിയിൽ

mammootty-

മമ്മൂട്ടി, മോഹൻലാൽ , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഡൽഹിയിൽ പുരോഗമിക്കുന്നു. മമ്മൂട്ടി ലൊക്കേഷനിൽ എത്തി . 12 ദിവസത്തെ ചിത്രീകരണമാണ് ഡൽഹിയിൽ പ്ളാൻ ചെയ്തിട്ടുള്ളത്. ഒരുദിവസത്തെ ചിത്രീകരണത്തിൽ മോഹൻലാൽ പങ്കെടുക്കും. അന്ന് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീൻ ചിത്രീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഷിഫ്ട് ചെയ്യുകയായിരുന്നു. മമ്മൂട്ടിയും നയൻതാരയുമാണ് കൊച്ചി ഷെഡ്യൂളിൽ ഉണ്ടായിരുന്നത്.

കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ഡൽഹിയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. താടി എടുത്ത് മോഹൻലാൽ മഹേഷ് നാരായണൻ ചിത്രത്തിലും അഭിനയിക്കും എന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മഹേഷ് നാരായണൻ ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ശ്രീലങ്കൻ ഷെഡ്യൂളിൽ പങ്കെടുത്തതാണ്. നാല്പത് ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. 150 ദിവസത്തെ ചിത്രീകരണം പ്ളാൻ ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY