
എസ്.കെ 23 ടൈറ്റിൽ - ടീസർ പോസ്റ്റർ റിലീസിന്
തമിഴ് നടൻ ശിവകാർത്തികേയന് ഫെബ്രുവരി 17ന് 40 വയസ്. അമരൻ നേടിയ ചരിത്രവിജയത്തിനുശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്ന എ.ആർ. മുരുഗദോസ് ചിത്രത്തിന്റെ ടൈറ്റിലും ടീസറും പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുമെന്ന് ആരാധകർ ഉറപ്പിക്കുന്നു. എസ്.കെ. 23 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലൂടെ എ.ആർ. മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബഡ്ജറ്റിലാണ്.
രുക്മിണി വസന്ത്, വിദ്യുത് ജംവാൾ, വിക്രാന്ത്, ഷബീർ കല്ലറയ്ക്കൽ, സഞ്ജു എന്നിവരാണ് മറ്റു താരങ്ങൾ. ഇടവേളയ്ക്കുശേഷം ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ശ്രീലക്ഷ്മി മൂവീസിന്റെ ബാനറിൽ എൻ.വി. പ്രസാദ് ആണ് നിർമ്മാണം. മലയാളിയാണ് സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |