SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

അരങ്ങേറ്റം ഗംഭീരമാക്കാൻ ആരാധ്യ; സാരി 28ന്

ss

രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്ത്. മലയാളിയായ ആരാധ്യദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗിരികൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് പ്രമേയം. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ടാഗ് ലൈൻ.

സത്യായാദു ആണ് നായകൻ. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യദേവിയുടെ പേര്.

ആർ.ജി.വി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഇൗ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.സത്യായാദുവിനെയും ഈ രീതിയിലാണ് തിരഞ്ഞെടുത്തത്. ഫെബ്രുവരി 28-ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY