
പുതിയ പോസ്റ്രർ പങ്കുവച്ച് പൃഥ്വി
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ നിർമ്മാണ പങ്കാളിത്തത്തിൽനിന്ന് ലൈക പ്രൊഡക്ഷൻസിനെ ഒഴിവാക്കി. പകരം ഗോകുലം ഗോപാലന്റെ ഉടമസസ്ഥയിലെ ശ്രീ ഗോകുലം മുവീസ് നിർമ്മാണ പങ്കാളിത്തം ഏറ്റെടുത്തു. ആശീർവാദ് സിനിമാസ്, ഗോകുലം മുവീസ്എന്നീ ബാനറിലാണ് മലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ റിലീസ് ചെയ്യുക. ലൈകയുടെ ഷെയർ ഗോകുലം മുവീസ് ഏറ്രെടുത്തു. 120 കോടിയാണ് എമ്പുരാന്റെ നിർമ്മാണ ചെലവ് എന്നാണ് വിവരം.
എമ്പുരാന്റെ ഓവർസീസ് വിതരണം ആശിർവാദ് സിനിമാസിനായിരിക്കും. ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ആറ് ചിത്രങ്ങളിലൂടെ രണ്ടായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇൗ നഷ്ടം നികത്താതെ ലൈകയുടെ സിനിമകൾ റിലീസ് ചെയ്യാൻ ഇന്ത്യയ്ക്ക് പുറത്തുള്ള തിയേറ്ററുകാർ തയ്യാറാകുന്നില്ല. ഇതിനെ തുടർന്ന് ഉണ്ടായ അനിശ്ചിതത്വം ഗോകുലം മൂവീസ് എത്തിയതോയെ നീങ്ങി. മാർച്ച് 27ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ ഫാൻസ് ഷോകൾ അടക്കം ഇതിനകം വിറ്റുപോയിരുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിൽ എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്.ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ,അവൻ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ് എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് പുതിയ പോസ്റ്റർ പങ്കുവച്ചത്. പള്ളി എന്ന് തോന്നിക്കുന്ന കെട്ടിടത്തിനുമുൻപിൽ മോഹൻലാൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്റർ. നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക . അപ്പോഴാണ് ചെകുത്താൻ നിങ്ങളെ തേടി വരുന്നത് എന്നാണ് പോസ്റ്റർ. ലൂസിഫറിന്റെ തുടർച്ചയായി എത്തുന്ന എമ്പുരാന്റെ ഒരു എക്സ്‌ക്ളൂസീവ് ഷോ ന്യൂയോർക്ക് ടൈം സ്ക്വയറിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |