SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

ജയസൂര്യ - വിനായകൻ ചിത്രം ആരംഭിച്ചു

s

പ്രശസ്ത റാപ് സിംഗർ ബേബി ജീൻ സിനിമയിൽ

ജയസൂര്യ , വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം. നടൻ സണ്ണി വയ്ൻ സ്വിച്ചോണും സരിത ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.കത്തനാർ പൂർത്തിയാക്കിയശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രം
ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്നു.പ്രശസ്ത റാപ് സിംഗർ ബേബി ജീൻ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുരേഷ് കൃഷ്ണ , ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും അണി നിരക്കുന്നു. സണ്ണി വയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിക്കുശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജയിംസ് സെബാസ്റ്റ്യൻ രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - വിഷ്ണുശർമ്മ, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമ്മൂട്,
കലാസംവിധാനം - മഹേഷ് പിറവം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ് സ്റ്റ്യും - ഡിസൈൻ - സിജി നോബിൾ തോമസ്,
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ,
മമ്മൂട്ടിയും, ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ് ലറിനുശേഷം നേരമ്പോക്ക് ഫിലിംസിന്റെ ബാനറിൽ മിഥുൽ മാനുവൽ തോമസും , ഇർഷാദ് എം. ഹസനും ചേർന്നാണ് നിർമ്മാണം.എറണാകുളം, കൊല്ലം എന്നിവിടങ്ങളാണ് ലൊക്കേഷൻ. പി. ആർ.ഒ വാഴൂർ ജോസ്.








.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY