SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

താരപ്രഭയിൽ 'ഉടുമ്പൻചോല വിഷൻ' ഓഡിയോ ലോഞ്ച്

ss



മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയെ വർണാഭമാക്കി. അൻവർ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉടുമ്പൻചോല വിഷൻ . കംപ്ലീറ്റ്‌ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട്. ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹിൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങി വലിയ താരനിരയുണ്ട്.

ഛായാഗ്രഹണം: വിഷ്ണു തണ്ടാശേരി, എഡിറ്റിംഗ് : വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ,എ ആന്റ്ആ ർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്‌ഷൻസിന്‍ന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ.മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്നാണ് നിർമ്മാണം.
പി.ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY