SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

കോക്കേഴ്സ് ചിത്രം ഫെരാരി, പുതുമുഖങ്ങൾക്കൊപ്പം ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും

ss

മാരിവില്ലിൻ ഗോപുരങ്ങൾ, ദേവദൂതൻ ഫോർ കെ പതിപ്പ് എന്നിവയ്ക്ക് ശേഷം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി കോക്കേഴ്സ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന് ഫെരാരി എന്നു പേരിട്ടു. പുതുമുഖങ്ങൾ ക്ക് ഒപ്പം ധ്യാൻ ശ്രീനിവാസനും അൽത്താഫ് സലിമും പ്രധാന വേഷത്തിൽ എത്തുന്നു . സെപ്തംബർ 25ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം എഡിറ്റർ ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്യുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , കാതൽ - ദി കോർ തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവഹിച്ച ഫ്രാൻസിസ് ലൂയിസിന്റെ ആദ്യ സംവിധാന സംരംഭം ആണ്. അറ്റൻഷൻ പ്ലീസ്, രേഖ, പട്ട് തുടങ്ങി നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ ജിതിൻ ഐസക് തോമസും ഫ്രാൻസിസും ചേർന്നാണ് തിരക്കഥ . കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ ആൻഡ്രൂ ആന്റ് ജോൺ എഫ്‌സി പ്രൈവറ്റ് ലിമിറ്റഡിലെ ആൻഡ്രൂ തോമസുമായി സഹകരിച്ച് സിയാദ് കോക്കറാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം സാലു കെ. തോമസും, സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കുന്നു. എഡിറ്റിംഗും സംവിധായകൻ ഫ്രാൻസിസ് ലൂയിസ് തന്നെയാണ്. പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രോജക്ട് ഡിസൈനർ: ബോണി അസന്നാർ, ആർട്ട്: രാജേഷ് പി. വേലായുധൻ, കോസ്റ്റ്യൂംസ്: സപ്ന ഫാത്തിമ ഖാജാ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ ആനന്ദൻ, അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, മാർക്കറ്റിംഗ്: ഹൈപ്പ്, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പി.ആർ.ഒ: പി. ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY