SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.46 AM IST

ആളുകൾ മറന്നാലും കുഴപ്പമില്ല, കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി

ss

സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് നടി ഐശ്വ

ര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ ഇല്ലാതെയായാൽ ആളുകൾ തന്നെ മറക്കുമെന്നും എന്നാൽ താൻ ആ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചു ഐശ്വര്യലക്ഷ്മി അറിയിച്ചു.

എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നത് സഹായകരമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. നമ്മൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച് കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴി തിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു. എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി. ഒരു സൂപ്പർ നെറ്റിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെ വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കിയതും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ പരിശീലിപ്പിക്കുകയും ചെയ്തത്. ഇത് കുറെ നാളുകളായി എന്റെ മസിൽ രൂപപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് എന്നിലെ കൊച്ചുപെൺകുട്ടിയെ അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിറുത്താൻ പൂർണമായും ഇന്റർനെറ്റിൽനിന്ന് വിട്ടുനിൽക്കുക ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുത്. സസ്നേഹം ഐശ്വര്യലക്ഷ്മി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY