SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

കാട്ടാളൻ വീണ്ടും കൊച്ചിയിൽ

ss

ടീസർ 16ന് റിലീസ് ചെയ്യും

ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം കാട്ടാളൻ കൊച്ചിയിൽ പുരോഗമിക്കുന്നു. ജനുവരി 14 വരെ കൊച്ചിയിൽ ചിത്രീകരണമുണ്ട്. തുടർന്ന് എട്ട് ദിവസം രാമേശ്വരത്തും ആറ് ദിവസം ബൊമ്മ പാളയത്തും ചിത്രീകരണം ഉണ്ടാകും. തുടർന്ന് വീണ്ടും കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് കാട്ടാളൻ ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ആണ് ആന്റണി വർഗീസ് എത്തുന്നത്. ചിത്രത്തിന്റെ ടീസർ ജനുവരി 16ന് റിലീസ് ചെയ്യും. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന വിശേഷണവുമായി എത്തിയ മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളനിൽ ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്വൽ ആർട്സ് ചിത്രം ഓങ് ബാക്കിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. തമിഴ് നടി ദുഷാര വിജയൻ മലയാള അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻസിംഗ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ധിഖ് , ജഗദീഷ്, ആൻസൺ പോൾ, രാജ് കിരൺദാസ്, ഷോൺ റോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഹിപ്‌സ്റ്റർ, ഷിബിൻ എസ്. രാഘവ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കന്നടയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് ഇൗണം . രചന ഉണ്ണി .ആർ . ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, എം.ആർ. രാജകൃഷ്ണൻ ആണ് ഒാഡിയോഗ്രാഫി. പ്രൊഡക്ഷൻ ഡിസൈനർ, സുനിൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജുമാനഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂര്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY