SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.34 AM IST

ഫയൽവാൻ ആയി രാം ചരൺ

ss

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. 'പെദ്ധി പെഹൽവാൻ' എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തത്.

രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് വീഡിയോ പുറത്തിറങ്ങിയത് .ഒരു പെഹൽവാൻ ആയി ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ് രാം ചരൺ കഥാപാത്രത്തെ വീഡിയോയിൽ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ ശരീരത്തോടെ, കയ്യിൽ വമ്പൻ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്നു. താൻ എപ്പോഴും കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്ന സൂചന നൽകുന്ന രാം ചരണിന്റെ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുന്നു.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY