SignIn
Kerala Kaumudi Online
Saturday, 11 July 2026 12.59 AM IST

തമിഴകത്തിന്റെ ക്രഷ്, മലയാളത്തിന്റെ അനിഷ്മ

sddd

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ നായിക

മലയാളത്തിന്റെ യുവ നായിക താരം അനിഷ്മ അനിൽകുമാർ ഇപ്പോൾ തമിഴകത്തിന്റെ ക്രഷ്. അനിഷ്മ നായികയായി എത്തിയ സിറൈ,​ യൂത്ത് എന്നീ ചിത്രങ്ങൾ ബ്ലോക്ക് ബസ്റ്ററുകളാണ്. അക്ഷയ്കുമാർ,​ വിക്രം പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിറൈയിലെ അനുഷ്മയുടെ കഥാപാത്രം തമിഴരുടെ മനം കീഴടക്കി. തിയേറ്ററിൽ വൻ വിജയം നേടി പ്രദർശിപ്പിക്കുന്ന യൂത്തിൽ കെൻ കരുണാസാണ് നായകനും സംവിധായകനും. കെൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് യൂത്ത്. ശാലീന സൗന്ദര്യം തുളിമ്പുന്ന തമിഴ് പെൺകൊടിമാരുടെ രൂപം ആണ് അനിഷ്മയ്ക്ക് എന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.

നിഷ്കളങ്കമായ അനിഷ്മയുടെ ചിരിയെ നടൻ ധനുഷ് വരെ പ്രശംസിച്ചു. യൂത്ത് എന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയം നേടുന്നതിന് പിന്നാലെ അണിയറ പ്രവർത്തകർ നടൻ സൂര്യയെ നേരിൽ കണ്ടത് വാർത്തയായി. യൂത്ത് സിനിമയെയും അഭിനേതാക്കളുടെ പ്രകടനത്തേയും സൂര്യ വാനോളം പ്രശംസിക്കുകയും ചെയ്തു. ആന്റണി വർഗീസ് പ്രധാന വേഷത്തിൽ എത്തിയ പൂവൻ സിനിമയിൽ ആണ് അനിഷ്മ ആദ്യമായി അഭിനയിക്കുന്നത്. ഓഡിഷനിലൂടെയാണ് പൂവനിൽ എത്തുന്നത്. പൂവന്റെ ലൊക്കേഷനിൽ ആണ് 'സൂപ്പർ ശരണ്യ' ടീമിനെ പരിചയപ്പെടുന്നത്. പിന്നിലെ ഐ.എം.കാതലനിൽ നസ്ലിന്റെ നായികയായി. തണ്ണീർ മത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും കണ്ടപ്പോൾ സംവിധായകൻ ഗിരീഷ് എ.ഡി.യുടെ സിനിമയിൽ അഭിനയിക്കുന്നത് അനിഷ്മ സ്വപ്നം കണ്ടതാണ്. ബേസിൽ ജോസഫിന്റെ നായികയായി മരണമാസ്സ് ആണ് മൂന്നാമത്തെ സിനിമ. മരണ മാസ്സിൽ വന്നതും ഓഡിഷനിലൂടെയാണ്. സിറൈയുടെയും യൂത്തിന്റെയും തകർപ്പൻ വിജയം അനിഷ്മയുടെ കരിയർ ഗ്രാഫ് മാറ്റി വരച്ചു. തമിഴിൽ കൈ നിറയെ അവസരങ്ങളാണ്. ഋഷികാന്ത് നായകനാകുന്ന ചിത്രത്തിൽ അനിഷ്മ ആണ് നായിക. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY