SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

അഞ്ചാം പ്രമാണം തൃശൂരിൽ ,   സുഹാസിനി വീണ്ടും മലയാളത്തിൽ

ss

ഏറെ നാളുകൾക്ക് ശേഷം സുഹാസിനി മണിരത്നം മലയാളത്തിൽ. അഞ്ചാം പ്രമാണം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിൽ എത്തുന്നത്.

പട്ടിണപ്പാക്കം, ദി ഡോർ എന്നീ തമിഴ് ചിത്രങ്ങളുടെ സംവിധായകനും അഭിനേത്രി ഭാവനയുടെ സഹോദരനുമായ ജയ്ദേവ് മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ആണ്. എൺപതുകളുടെ പശ്ചാത്തലത്തിൽ, സിറിയൻ ക്രിസ്ത്യൻ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നിമിഷ ഡീൻ, രഞ്ജി പണിക്കർ, കനി കുസൃതി, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.റൂബി എൻഡവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന്തൃശൂരിലെ പൊയ്യയിൽ നടക്കും. തുടർന്ന് ചിത്രീകരണമാരംഭിക്കും. ഷൈനി ആന്റണിയാണ് ആണ് രചന

നിർവഹിക്കുന്നത് . ഛായാഗ്രാഹകൻ - സിന്റോ പൊടുത്താസ്, കലാസംവിധാനം - അപ്പുണി സാജൻ, എഡിറ്റർ- ബീന പോൾ, സംഗീത സംവിധാനം -സൂരജ് എസ് കുറുപ്പ്, വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് - വിൻസി പൈ. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ.അതേസമയം പട്ടിണപ്പാക്കം, ദി ഡോർ എന്നീ ചിത്രങ്ങൾ പ്രേക്ഷക -നിരൂപക പ്രസംസ നേടിയവയാണ്. ദി ഡോറിൽ ഭാവന ആയിരുന്നു നായിക. ഏറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാൻ ഒരുങ്ങുകയായിരുന്നു ജയ് ദേവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY