SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.45 PM IST

ഡാൻസിംഗ് ഗോസ്റ്റസ്, കറക്കം ടീസർ

ss

ഹൊറർ ജോണറിൽ സംഗീതത്തിന്റെയും നർമ്മത്തിന്റെയും അകമ്പടിയോടെ ഒരു യാത്രയുടെ കഥ പറയുന്ന കറക്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് ഡാൻസിംഗ് ഗോസ്റ്റ്സ് എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു.

പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ. ആകാംക്ഷയുണർത്തി ടീസർ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്,അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊററായി അവതരിപ്പിക്കുന്ന കറക്കം അടുത്ത മാസം തിയേറ്ററുകളിലെത്തും. ഛായാഗ്രഹണം-ബബ്ലു അജു,

ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് നിർമ്മാണം. .​നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ തിരക്കഥ ഒരുക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി, ഹരീഷ് മോഹനൻ,സു എന്നിവർ ചേർന്നാണ് ഗാനരചന . മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ പി. ആർ. ഒ എ .എസ് .ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY