
തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ റിലീസ് നീട്ടി. നേരത്തേ ഒക്ടോബറിൽ പൂജാ റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം ക്രിസ്തുമസിലേക്ക് മാറിയെന്നാണ് വിവരം. ചിത്രീകരണം പൂർത്തിയായ ശേഷം പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. ജൂലായ് വരെ ചിത്രീകരണം ഉണ്ടാകും എന്നാണ് വിവരം, ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.
മുകേഷ് , ജഗദീഷ്, മനോജ്.കെ. ജയൻ, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഇഷ്ക്, പുള്ളിക്കാരൻ സ്‌റ്റാറാ, അടി, മഹാറാണി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി ആണ് തിരക്കഥ. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ -ബിനു പപ്പു,എഡിറ്റിംഗ് - വിവേക്ഹർഷൻ,
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ. വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ്. പി. ആർ. ഒ എ .എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |