SignIn
Kerala Kaumudi Online
Friday, 05 June 2026 8.21 AM IST

ധനുഷ് ചിത്രം പൂർത്തിയാക്കി മമ്മൂട്ടി

ss

ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മമ്മൂട്ടി. ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ബ്ളേക് ബസ്റ്ററിനു ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഡി 55 എന്നാണ് താത്‌കാലികമായി നൽകുന്ന പേര്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു. 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ മേഖലയിൽ അഭിനന്ദനം നേടി. സായ്‌പല്ലവിയും ശ്രീലീലയുമാണ് നായികമാർ. അമരനിലും സായ‌്‌പല്ലവി ആയിരുന്നു നായിക. ഇന്ദ്രൻസ് ആണ് മറ്റൊരു പ്രധാന താരം. സായ് അഭ്യങ്കർ ആണ് ഈണം.

​ ​ധ​നു​ഷി​ന്റെ​ ​വ​ണ്ട​ർ​ബാ​ർ​ ​ഫി​ലിം​സും​ ​ആ​ർ​ ​ടേ​ക്ക് ​സ്‌​റ്റു​ഡി​യോ​സും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​അ​ടു​ത്ത​യാ​ഴ്ച​ ​തു​ട​ങ്ങും.​ മമ്മൂട്ടി ചിത്രം കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അതിഥിവേഷത്തിൽ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY