SignIn
Kerala Kaumudi Online
Friday, 17 July 2026 7.18 AM IST

നിറവയറുമായി രജിഷ വിജയൻ , സർദാർ 2 പോസ്റ്റർ

sss

കാർത്തി നായകനാകുന്ന സർദാർ 2 എന്ന ചിത്രത്തിലെ നായികമാരിലൊരാളായ രജിഷ വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത സ്പെഷ്യൽ പോസ്റ്ററിൽ ഗർഭിണിയായ കഥാപാത്രത്തിന്റെ ലുക്കിൽ താരം . പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി .
പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്. ജെ. സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെപ്തംബർ 10ന് സർദാർ 2 ലോക വ്യാപകമായി റിലീസ് ചെയ്യും.അതേസമയം

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ സിനിമാ അരങ്ങേറ്റം. ആദ്യചിത്രത്തിലെ അഭിനയത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും എത്തി. പിന്നീട് പുറത്തിറങ്ങിയ 'ജൂൺ' എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ശക്തമായ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. ധനുഷിനൊപ്പം അഭിനയിച്ച 'കർണ്ണൻ' തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നൽകി. കാർത്തി നായകനായ 'സർദാർ' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു . ശരത് മന്ദവന സംവിധാനം ചെയ്ത 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.

മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' ആണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. മലയാളത്തിൽ മസ്തിഷ്ക മരണം ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY