SignIn
Kerala Kaumudi Online
Friday, 17 July 2026 8.22 AM IST

ഇനി സെവൻസ്, വിസിൽ ടൈറ്റിൽ

ss

മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബാൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ത്രീവമായ സൗഹൃദത്തിന്റെയും കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബാൾ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കും. തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂർ . ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ചിത്രത്തിന് അഷ്കർ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്രിംഗ് സൂരജ് ഇ .എസ് . മേക്കപ്പ് മനോജ് അങ്കമാലി . ഏ. ആർ. റഹ്മാന്റെ ശിഷ്യൻ കമൽ പ്രശാന്ത് ആണ് സംഗീതം. വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവഹിക്കുന്നു. വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, ചിത്രീകരണം ഉടൻ ആരംഭിക്കും. പി .ആർ. ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY