SignIn
Kerala Kaumudi Online
Sunday, 11 October 2026 4.14 AM IST

ഏഴ് മില്യൺ ഹൃദയം തൊട്ടു,​ ദുൽഖറിന്റെ ആകാശംലോ ഒക താര സിംഗിൾ

ss

ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ആകാശംലോ ഒക താര"യിലെ ആദ്യ ഗാനത്തിന് 'കുട്ടി കുട്ടി പൂവേ യൂട്യൂബിൽ നിന്ന് മാത്രം 7 മില്യൺ കാഴ്ചക്കാർ. ഒരിക്കൽ കേട്ടാൽ മനസിലിടം പിടിക്കുന്ന മനോഹരമായ ഗാനം എന്നാണ് കാഴ്ചക്കാ‌ർ വിശേഷിപ്പിക്കുന്നത്. അരുൺ ആലാട്ട് വരികൾ രചിച്ച ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മൻ ആണ്.

ദേശീയ അവാർഡ് ജേതാവായ ജി .വി പ്രകാശ് കുമാറാണ് സംഗീതം . ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം, ഗാനത്തിൻ്റെ മേക്കിങ് ദൃശ്യങ്ങളും പുറത്ത് വന്ന വീഡിയോയുടെ ഭാഗമായിരുന്നു. ദുൽഖർ സൽമാൻ, പുതുമുഖം സാത്വിക വീരവല്ലി എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന സൂചനയാണ് ഗാനം നൽകുന്നത്. കൃഷ്ണ എന്ന കഥാപാത്രമായി എത്തുന്ന ദുൽഖറിന്റെ ലുക്കും ഏറെ ശ്രദ്ധ നേടുന്നു. പ്രേക്ഷകരുടെ മനസിൽ തൊടുന്ന ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ആകാശംലോ ഒക താര. ശ്രുതി ഹാസൻ ആണ് മറ്റൊരു നിർണായക വേഷം അവതരിപ്പിക്കുന്നത്.


സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DULQUER SALMAN, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA