
നാനി നായകനായി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് ടീസർ ആഗസ്റ്റ് 6ന് റിലീസ് ചെയ്യും. 1 മിനിറ്റും 35 സെക്കൻന്റാണ് ടീസറിന്റെ ദൈർഘ്യം. മാസ് ടീസർ ആയിരിക്കും എന്നാണ് റിപ്പോർട്ട്. ജഡാൽ എന്ന മാസ് കഥാപാത്രമായാണ് നാനി എത്തുന്നത്. 'ദസറ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനു ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
കയാദു ലോഹർ ആണ് നായിക. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽകർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് മറ്റ് താരങ്ങൾ.ചിത്രത്തിൽ പ്രത്യേക ഡാൻസുമായി കീർത്തി സുരേഷ് എത്തുന്നു എന്ന് റിപ്പോർട്ടുണ്ട്.
ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ പാരഡൈസ്. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |