SignIn
Kerala Kaumudi Online
Wednesday, 12 August 2026 7.05 AM IST

വിശ്വനാഥ് ആൻഡ് സൺസ് ബുക്കിംഗ് ഇന്ന് മുതൽ

sss

സൂര്യ നായകനായി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ്എന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്, ഇന്ന് രാവിലെ 10ന് ആരംഭിക്കും. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടി ബുക്ക് ചെയ്യാം. ആഗസ്റ്റ് 14ന് ആഗോള റിലീസായി പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക.സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമാണ്.

ബ്ലോക് ബസ്റ്ററായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് , സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് രചന. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി .വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി. ന്യൂ സൂര്യ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.പി.ആർ.ഒ- ശബരി ,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA, LATESTNEWS, VISWANATH AND SONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY