SignIn
Kerala Kaumudi Online
Wednesday, 12 August 2026 7.58 AM IST

യഷ് V/S യഷ്

sss

ഇരട്ട വേഷത്തിൽ എത്തി പരസ്പരം ഏറ്റുമുട്ടുന്ന യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്‌സിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ഈ രംഗങ്ങൾ. ചിത്രത്തിന്റെ ട്രെയിലറിൽ ഈ രംഗങ്ങൾ സമ്പന്നമാകുമ്പോൾ തിയേറ്ററിൽ ആരവത്തിന്റെ വലിപ്പം ഉറപ്പായും കൂടും. ഗീതുമോഹൻദാസും യഷും ചേർന്ന് രചന നിർവഹിക്കുന്ന ടോക്‌സിക് മികച്ച തിയേറ്റർ അനുഭവം ഉറപ്പ് നൽകുന്നു.

2022 ൽ കെ.ജി. എഫ് ചാപ്ടർ 2 നുശേഷം എത്തുന്ന യഷ് ചിത്രം എന്ന നിലയിൽ ഉയരുന്ന പ്രതീക്ഷ വാനോളം ആണ്. നയൻതാര, കിയാര അദ്വാനി, രുക്‌മിണി വസന്ത്, താര സുതാര്യ, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. മലയാള താരം.

സുദേവ് നായർ ശ്രദ്ധേയ വേഷത്തിൽ എത്തുന്നു.ട്രെയിലറിൽ സുദേവ് നായർ നിറയുന്നു . രാജീവ് രവി ക്യാമറ ചലിപ്പിക്കുന്നു. കന്നടയിലും ഇംഗ്ളീഷിലും ഒരേസമയം ചിത്രീകരിച്ച ടോക്‌സിക് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, സ്പാനിഷ് ഭാഷകളിലും പുറത്തിറങ്ങും. ആഗസ്റ്റ് 26ന് തിരുവോണദിനത്തിൽ ആണ് റിലീസ് . കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈന്റ് ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATEST NEWS, YASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY