SignIn
Kerala Kaumudi Online
Wednesday, 12 August 2026 7.05 AM IST

50 കോടി ക്ളബിൽ ഡിസി, വിജയത്തിളക്കത്തിൽ സഞ്ജന

ss

അഞ്ചാം ദിനം 50 കോടി ക്ളബിൽ ഇടം പിടിച്ച ലോകേഷ് കനകരാജ് ചിത്രം ഡിസി കുതിക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹം നേടുകയാണ് സഞ്ജന കൃഷ്ണമൂർത്തി. ഡിസിയിൽ രണ്ടു നായികമാരിൽ ഒരാളായി എത്തുന്ന സഞ്ജനയ്ക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രേക്ഷകർ ചേർത്തു പിടിക്കുന്നു. പാർവതി എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ തന്നെ അവതരിപ്പിച്ചു. തമിഴകത്ത് ശ്രദ്ധേയ വിജയം കാഴ്ചവച്ച ലബർ പന്ത് എന്ന ചിത്രത്തിൽ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയ തുടക്കം.

മണിരത്‌നം- കമൽഹാസൻ ചിത്രം തഗ് ലൈഫിൽ അഭിനയിച്ചതിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. പാണ്ഡിരാജിന്റെ പരിമള ആന്റ് കോ ആണ് മറ്റൊരു ചിത്രം. . സഞ്ജന കൃഷ്ണമൂർത്തി അഭിനയിച്ച നാലാമത്തെ ചിത്രം ആണ് ഡിസി . വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനശേഷം ഓസിമാച്ചി എന്ന യു ട്യൂബ് ചാനലിൽ ഗ്രാഫിക് ഡിസൈനറായാണ് കരിയർ ആരംഭിക്കുന്നത്. തുടർന്ന് ചില വീഡിയോകളിൽ അഭിനയിച്ചു.

ആമസോൺ വെബ് സീരിസ് വദന്തി: ദ ഫേബിൾ ഒഫ് വെലോണിയിൽ അഭിനയിച്ചതോടെ ശ്രദ്ധ നേടി. ഹരീഷ് കല്യാണിന്റെ നായികയായി എത്തിയ ലബർ പന്തിൽ നായികമാരിൽ ഒരാളായി വേഷമിട്ടതോടെ വ്യാപകമായ പ്രശംസയും അംഗീകാരവും നേടി.ഇപ്പോൾ ഡിസിയും.അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത

ആക്ഷൻ ത്രില്ലർ ഡി സിയിലൂടെ ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. അനിരുദ്ധ് രവിചന്ദ‌ർ ഒരുക്കിയ ബി.ജി.എം തിയേറ്രറിൽ തീ കോരിയിടുന്നു.കേരളത്തിലെ തിയേറ്ററുകളിൽ ജെൻ സികൾ ആണ് ഡിസിയെ ഏറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DC, TAMIL MOVIE, LATESTNEWS, SANJANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY